കേരളം
ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു: അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്.
വടക്ക് പടിഞ്ഞാറു ദിശയിലാണ് ന്യൂനമര്‍ദ്ദം സഞ്ചരിക്കുന്നത്. ഇത് അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായും, നാളെ വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ച് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചുഴിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
തുടര്‍ന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മെയ് 10ഓടെ വടക്കന്‍ ആന്ധ്രാപ്രദേശ് -ഒഡീഷ തീരത്ത് എത്തിച്ചേരാനാണ് സാധ്യത.
യുവധാര ന്യൂസ്