ദേശീയം
രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം
രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള് സമ്ബൂര്‍ണമായി നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
ജൂലൈ 1 മുതല്‍ ആയിരിക്കും രാജ്യമാകെ പൂര്‍ണനിരോധനം നടപ്പിലാക്കുക.
പ്ലാസ്റ്റിക് ഉപയോഗം സംബന്ധിച്ച് കര്‍ശന നടപടികള്‍ സ്വീകരിച്ച മറ്റു ചില രാജ്യങ്ങളുമുണ്ട്. 2002ല്‍, പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമായി ബംഗ്ലാദേശ് മാറിയിരുന്നു. അതിനുശേഷം, മറ്റ് ചില രാജ്യങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള തങ്ങളുടെ ശ്രമങ്ങള്‍ ശക്തമാക്കുകയും സമാനമായ നിരോധനങ്ങളോ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തുകയും ചെയ്തു. 2030-ഓടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിര്‍ത്തലാക്കുമെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ 170 രാജ്യങ്ങള്‍ പ്രതിജ്ഞയെടുത്തിരുന്നു.
യുവധാര ന്യൂസ്