ആദ്യമായി പൊതുപരിപാടിയിൽ വീൽചെയറിൽ ഫ്രാൻസീസ് മാർപ്പാപ്പ
കാൽമുട്ടിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പ വ്യാഴാഴ്ച നടന്ന ഒരു പൊതുപരിപാടിയിൽ ആദ്യമായി വീൽചെയർ ഉപയോഗിച്ചു.
സഹോദരിമാരുടെയും കന്യാസ്ത്രീകളുടെയും സംയുക്തമായുളള കത്തോലിക്കാ സംഘടനയുടെ യോഗത്തിനായി വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലേക്ക് 85 കാരനായ അദ്ദേഹം വീൽ ചെയറിലാണ് എത്തിയത്.
കഴിഞ്ഞ വേനൽക്കാലത്ത് തന്റെ വൻകുടലിലെ ഓപ്പറേഷനുശേഷം അദ്ദേഹം വീൽചെയർ ഉപയോഗിച്ചിരുന്നു,
വലത് കാൽമുട്ടിലെ വേദനകൊണ്ട് മാസങ്ങളായി പോപ്പ് ഫ്രാൻസിസ് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ തുടർ ദിവസങ്ങളിലെ നിരവധി പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
ബുധനാഴ്ച, സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രതിവാര സദസ്സിൽ കസേരയിൽ നിന്ന് ഇറങ്ങാൻ അദ്ദേഹത്തിന് സഹായം സ്വീകരിക്കേണ്ടിവന്നു.
അദ്ദേഹത്തിന് വിട്ടുമാറാത്ത സന്ധിവേദനയുണ്ടെന്ന് സഭാവൃത്തങ്ങൾ പറഞ്ഞെങ്കിലും, എന്താണ് പ്രശ്നമെന്ന് വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
പരിക്കേറ്റ ലിഗമെന്റിനെക്കുറിച്ച് പോപ്പ് തന്നെ പറഞ്ഞിട്ടുണ്ട്
ഏപ്രിലിൽ അർജന്റീനയിലെ ഒരു പത്രത്തോട് അദ്ദേഹം , കാൽമുട്ട് വേദനയിൽ ഐസ് പുരട്ടി കുറച്ച് വേദനസംഹാരികൾ കഴിച്ച് ചികിത്സിക്കുകയാണ് എന്ന് പറഞ്ഞിരുന്നു.
നിലവിൽ ശസ്ത്രക്രിയാ ഇടപെടൽ ആസൂത്രണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്