ചരമംമാൾട്ടാ വാർത്തകൾ
അനൂപ് ചന്ദ്രൻ വിട പറഞ്ഞു

തൃക്കാക്കര ചെമ്പുമുക്ക് എരമത്ത് മാലേരിപ്പറമ്പിൽ ചന്ദ്രൻ, അംബിക ദമ്പതികളുടെ മകനായ അനൂപ് ചന്ദ്രൻ (37) ആണു മരിച്ചത്. മാൾട്ടയിൽ 4 വർഷമായി ജോലി ചെയ്യുന്ന അനൂപ് രണ്ടാഴ്ച മുൻപാണു നാട്ടിൽ എത്തിയത്.
സെന്റ് പോൾസ് ബെയിലെ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്തു വരുകയായിരുന്നു
കോഴിക്കോട്ടുള്ള സുഹൃത്തുക്കൾക്കൊപ്പം കടമ കുടിയിലെ റിസോർട്ടിൽ എത്തിയ അനൂപിനെ ഇന്നലെ വൈകിട്ട് പുഴയിൽ കുളി ക്കാൻ ഇറങ്ങിയ പ്പോഴാണു കാണാതായത്. പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രി വൈകി നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെടുത്തത് ഭാര്യ: സിന്ധു, മകൾ ശിവാനി.