Uncategorizedമാൾട്ടാ വാർത്തകൾ
ട്രെയിലർ മറിഞ്ഞതിനെ തുടർന്ന് മാർസയിൽ ഗതാഗതക്കുരുക്ക്
മാർസ കവല്ലേരിയ സ്ട്രീറ്റിൽ ട്രെയിലർ മറിഞ്ഞതിനെ തുടർന്ന് മാർസ മേഖലയിൽ ഗതാഗതക്കുരുക്കുണ്ടായതായി ട്രാൻസ്പോർട്ട് മാൾട്ട അറിയിച്ചു.
പ്രസ്തുത റോഡ് താത്കാലികമായി ഗതാഗതത്തിനായി അടച്ചിരുന്നെന്നും ഇത് മുഴുവൻ പ്രദേശത്തും ഗതാഗതക്കുരുക്കിന് ഇടയാക്കിയെന്നും ഏജൻസി ഫേസ്ബുക്കിൽ ഒരു പോസ്റ്റിൽ പറഞ്ഞു.
പുലർച്ചെ 4.45നായിരുന്നു അപകടം.
ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്ന് ട്രാൻസ്‌പോർട്ട് മാൾട്ട ഡ്രൈവർമാരോട് ആവശ്യപ്പെട്ടിരുന്നു .
ഇപ്പോൾ റോഡ് വീണ്ടും തുറന്നിട്ടുണ്ട്.