മാൾട്ടാ വാർത്തകൾ

മാൾട്ട കാർണിവലിന് മാറ്റമില്ല: ഇന്നുമുതൽ അഞ്ചുദിവസത്തേക്ക് കാർണിവൽ .

വലേറ്റ : കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് കാർണിവൽ മാറ്റിവയ്ക്കും എന്നുള്ള അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മാൾട്ട ഗവൺമെൻറ് വൃത്തങ്ങൾ അറിയിച്ചു.
ഇന്നുമുതൽ മുതൽ അഞ്ചു ദിവസം കാർണിവൽ കൃത്യമായി നടക്കുമെന്ന് കാർണിവലിന്റെ കലാസംവിധായകൻ ജേസൺ ബുസുട്ടിൽ അറിയിച്ചു.

എന്നാൽ മാൾട്ട പബ്ലിക് ട്രാൻസ്‌പോർട്ട് അതിൻ്റെ രണ്ട് ബേകൾ താൽക്കാലികമായി മാറ്റിസ്ഥാപിക്കുമെന്ന് അറിയിച്ചു, മഴ ഉണ്ടായാൽ ഫ്ലോട്ടുകൾ സൂക്ഷിക്കുവാൻ വേണ്ടിയാണിത് .

എന്നാൽ ടെർമിനസ് സോണുകൾ ബി, സി എന്നിവ ഫ്ലോറിയാനയിലെ ഗ്രാനറികളുടെ എതിർവശത്തുള്ള സെൻ്റ് പബ്ലിയസ് സ്ട്രീറ്റിലേക്കും സാരിയ സ്ട്രീറ്റിലേക്കും മാറ്റും.

ബേ ബിയിൽ നിന്ന് Ċirkewwa, Buġibba, Naxxar, San Ġwann, B’kara എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളെയും ബേ സിയിലെ Rabat, Dingli, Mtarfa, Attard, Qormi, Mrieħel, Żebbuġ, Siġġiewi എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button