അന്തർദേശീയം
ജപ്പാനില്‍ ശക്തമായ ഭൂചലനം: 7.3 തീവ്രത; സുനാമി മുന്നറിയിപ്പ്
ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കി. ജപ്പാന്റെ വടക്കുകിഴക്കന്‍ തീരമേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.
ഫുകുഷിമ മേഖലയുടെ തീരത്ത് 60 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്.തലസ്ഥാനമായ ടോക്കിയോയില്‍നിന്ന് 297 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.
രണ്ടു ദശലക്ഷംവീടുകളില്‍ വൈദ്യുതി മുടങ്ങിയതായി വൈദ്യുതി ദാതാക്കളായ ടെപ്കോ അറിയിച്ചു. സ്ഥിതിഗതികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയും പറഞ്ഞു.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: