മാൾട്ടാ വാർത്തകൾ

ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത 184 കുടിയേറ്റക്കാരെ മാൾട്ടയിൽ നിന്ന് തിരിച്ചയച്ചു

വല്ലേറ്റ:. മതിയായ രേഖകളില്ലാതെ മാൾട്ടയിൽ കണ്ടെത്തിയ 184 കുടിയേറ്റക്കാരെ സ്വന്തം നാട്ടുകളുലേക്ക് തിരിച്ചയച്ചു.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം നടത്തിയ നിരവധി പ്രതിവാര റെയ്ഡുകളിൽ, പൗള , എഫ് ഗൂറ , മാർസ, ഹാമറൂൺ , അറ്റാർഡ്, സെന്റ് പോൾസ് ബേ, ഗോസോ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഈ 184 പേരെ കണ്ടെത്തിയത്.

ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്കാണ് കുടിയേറ്റക്കാരെ അയച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഈ റെയ്ഡുകളിൽ നിന്നും മൊത്തം 208 പേരെ അറസ്റ്റ് ചെയ്തു.നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കുന്നതിനും മാൾട്ടയെ സുരക്ഷിത സ്ഥലമായി മാറ്റുന്നതിന്റെ ഭാഗമായുമാണ് തുടരുന്ന ഈ തിരച്ചിൽ എന്ന് മന്ത്രാലയം വ്യക്തമാക്കി.

 

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button