11 ദിവസത്തിനിടെ ഇറാൻ പോലീസിന്റെ വെടിയേറ്റ് മരിച്ചത് 76 പേർ
പ്രതിഷേധം തുടരുന്ന ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി മാൾട്ടക്കാരും വിദേശികളും ഇന്നലെ വല്ലെറ്റയിൽ ഒത്തുകൂടി ഇറാനിയൻ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ 11 ദിവസത്തെ പ്രതിഷേധത്തിനിടെ ഇറാന്റെ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 76 പേരോളം കൊല്ലപ്പെട്ടു.ഹിജാബ് നിയമം ലംഘിച്ചു എന്നതിന്റെ പേരിൽ ഇറാനിയൻ പോലീസിന്റെ കസ്റ്റഡിയിൽ യുവതി മരിച്ച സംഭവത്തിന്റെ ഭാഗമായി ഇറാനിൽ പ്രതിഷേധ സമരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇറാനിൽ നിരവധി സ്ത്രീകൾ, തെരുവുകൾ ഉപരോധിച്ച്,തലയിൽ ധരിക്കുന്ന ഹിജാബുകൾ കത്തിച്ച് ഈ പ്രതിഷേധത്തിൽ വിപ്ലവാത്മകമായി കടന്നുവന്നു . മഹ്സ ഷീന അമിനി (22)എന്ന യുവതിയാണ് സദാചാര പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ഇറാനിയൻ ഹ്യൂമൻ റൈറ്റ്സ് എന്ന നോർവീജിയൻ സംഘടന, ഇറാനിയൻ അധികാരികൾ അനാവശ്യ ബലപ്രയോഗം നടത്തുന്നതെന്ന് ആരോപണം ഉന്നയിച്ച് മുന്നോട്ടു വന്നിരുന്നു. 20 മാധ്യമപ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. അധികാരികൾ ക്രൂരമായ അക്രമമാർഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ,സമാധാനപരമായി പ്രതിഷേധിക്കാൻ പ്രതിഷേധക്കാരെ അനുവദിക്കുന്നില്ല എന്നും അവരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും യുഎൻ ഓഫീസ് അറിയിച്ചു. ഗവൺമെന്റിന്റെ ഭീഷണികൾ വകവെക്കാതെ പ്രതിഷേധം തുടരുന്ന ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി മാൾട്ടക്കാരും വിദേശികളും ഇന്നലെ വല്ലെറ്റയിൽ ഒത്തുകൂടി ഇറാനിയൻ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
യുവധാര ന്യൂസ്