അന്തർദേശീയം
ഫ്ലോറിഡയിൽ ആഞ്ഞടിച്ച് ‘ഇയൻ’ ചുഴലിക്കാറ്റ്
സെന്റ് പീറ്റേഴ്സ്ബർഗ് (യുഎസ്) ∙ ‘ഇയൻ’ ചുഴലിക്കാറ്റിനെത്തുടർന്നു ഫ്ലോറിഡയിൽ ഗവർണർ റോൺ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാറ്റും മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ മൂന്നു ലക്ഷത്തോളം പേർക്കു വൈദ്യുതി മുടങ്ങി. രണ്ടായിരത്തിലേറെ വിമാനസർവീസുകൾ റദ്ദാക്കി. റ്റാംപ മേഖലയിലുൾപ്പെടെ ആളുകളെ ഒഴിപ്പിച്ചു. കാറ്റുവേഗത്തിൽ അതിശക്തമായ നാലാം വിഭാഗത്തിലാണ് ‘ഇയനെ’ വർഗീകരിച്ചിരിക്കുന്നത്.
ക്യൂബയിൽ നാശം വിതച്ച ശേഷമാണു ചുഴലിക്കാറ്റ് യുഎസ് തീരമടുത്തത്.
യുവധാര ന്യൂസ്