യൂറോപ്പിലെ യുവധാര മാൾട്ട പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
വലേറ്റ : യൂറോപ്പിലെ മാൾട്ടയിലെ പ്രമുഖ സംഘടനയായ യുവധാര സാംസ്കാരിക വേദിയുടെ രണ്ടാം സംഘടനാ സമ്മേളനം സീറ ഓർഫിയം ഹാളിലെ പി. കൃഷ്ണപിള്ള നഗറിൽ നടന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. യുകെ , ജർമ്മനി,ഇറ്റലി, യുഎസ്,സ്വിറ്റ്സർലൻഡ്, ഖത്തർ,സൗദി അറേബ്യ,ഒമാൻ ,യു.എ.ഇ എന്നീ രാജ്യങ്ങളുടെ പ്രവാസി സംഘടനപ്രതിനിധികൾ സമ്മേളനത്തിൽ സംസാരിച്ചു.
സമ്മേളനത്തിൽ പ്രസിഡണ്ടായി ജോബി കൊല്ലം , വൈസ് പ്രസിഡണ്ടായി ജിനു വർഗീസ്, സെക്രട്ടറിയായി ബെസ്റ്റിൻ വർഗീസ് , ജോയിൻ സെക്രട്ടറിയായി സജീഷ്, ട്രഷററായി വരുൺ വടക്കിനിയിൽ എന്നിവരെ ഭാരവാഹികളായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ
ജിജോ ചെറിയാൻ, അയ്യൂബ് തവനൂർ, ഷബീർ മീത്തൽ, ജിൻഷാദ് മുഹമ്മദ്, ജലു ജോർജ്, ആഷിൻസ് ലൈബി, ജിബി കെ ജോൺ, വിപിൻ കണ്ണൂർ, രമ്യ വൈമേലിൽ, സൗമിനി സതീഷ് എന്നിവരെയും
സെൻട്രൽ കമ്മിറ്റിയിൽ
മെൽബിൻ മാത്യു,നിയാസ് പി. എം, ജിതിൻ ജോർജ്, ജോൺ ഫ്രാങ്കോ, അജി ശങ്കരപ്പടി, ബിപിൻ പിയൂസ്, കമൽ ബാബു, അഖിൽ, നിഥുൻ, പ്രതീഷ്, നിതീഷ്,അഞ്ജലി, ദീപ, നിജിഷ, ആതിര എന്നിവരെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു .
യുവധാര ന്യൂസ്