മാൾട്ടാ വാർത്തകൾ
യുവധാര മാൾട്ടയുടെ വാർഷിക സമ്മേളനവും ഓണാഘോഷവും : മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ മാൾട്ടയിൽ

ആരോഗ്യകേരളത്തിന്റെ യശസ്സുയർത്തിയ മുൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചർ മാൾട്ടയിലെത്തി. യുവധാര മാൾട്ടയുടെ അഞ്ചാം വാർഷിക ആഘോഷങ്ങളുടെയും ഓണാഘോഷത്തിന്റെയും ഉദ്ഘാടകയായാണ് സിപിഎം കേന്ദ്രകമ്മറ്റി അംഗം കൂടിയായ മട്ടന്നൂർ എം.എൽ.എ ഷൈലജ ടീച്ചർ മാൾട്ടയിലെത്തിയത്. ഓഗസ്റ്റ് 30 ശനിയാഴ്ച സിറ ഓർഫിയോ ഹാളിലാണ്
പരിപാടി. IDEA കോളേജുമായി ചേർന്നാണ് യുവധാര മാൾട്ട പരിപാടി അവതരിപ്പിക്കുന്നത്. വാർഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്ക്കാരിക സമ്മേളനം വൈകീട്ട് 7 ന് ആരംഭിക്കും. മാൾട്ട അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ശൈലജടീച്ചറെ യുവധാര മാൾട്ട പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ളവർ +35677938389, +35677793649 എന്ന നമ്പറിൽ ബന്ധപ്പെടുക.