മാൾട്ടാ വാർത്തകൾ
പേസ്‌വില്ലിൽ ഗ്ളാസ്സ് ബോട്ടിൽ കൊണ്ടുപോയി, യുവാവിന് 800 യൂറോ പിഴ
പേസ്‌വില്ലില്‍ ഗ്ലാസ് ബോട്ടില്‍ കൊണ്ടുപോകുന്നത് തടഞ്ഞ പോലീസുകാരെ അസഭ്യം പറഞ്ഞ യുവാവിന് 800 യൂറോ പിഴ ചുമത്തി. പേസ്‌വില്ലെയിലെ തെരുവുകളില്‍ ആളുകള്‍ ഗ്ലാസ് പാത്രങ്ങള്‍ കൊണ്ടുപോകുന്നതിന്
നിയമപ്രകാരമായ വിലക്കുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് സെന്റ് ജോര്‍ജ്ജ് റോഡില്‍ ഗ്ലാസ് കുപ്പിയുമായി വന്ന 23 കാരനായ ആഞ്ചലോ കോളനിസിനെ പട്രോളിംഗ് ഉദ്യോഗസ്ഥര്‍ കണ്ടപ്പോഴാണ് സംഭവം. യുവാവിന്റെ കൈയ്യിലിരുന്ന കുപ്പി ഉദ്യോഗസ്ഥര്‍ എടുത്തതോടെ കോളനിസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അസഭ്യവും നിന്ദ്യവുമായ വാക്കുകള്‍ വര്‍ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഇയാളെ കോടതിയില്‍ ഹാജരാക്കി. 800 യൂറോയ്ക്കും 5000 യൂറോയ്ക്കും ഇടയിലുള്ള പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് മജിസ്‌ട്രേറ്റ് ചാര്‍മെയ്ന്‍ ഗേലിയ യുവാവിനോട് പറഞ്ഞു. പിന്നീട് 800 യൂറോ പിഴയായി വിധിച്ചു.