കേരളം

കോഴിക്കോട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു

കോഴിക്കോട് : വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജ് (22) ആണ് മരിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു അശ്വിൻ. നടുവണ്ണൂർ-പേരാമ്പ്ര റോഡിൽ കരുവണ്ണൂരിൽ വെച്ചായിരുന്നു അപകടം.

പേരാമ്പ്ര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടൻതന്നെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓസ്ട്രേലിയയിൽ പഠിക്കുന്ന അശ്വിൻ രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button