എസ്‌ഐആർ : വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് ഓണ്‍ലൈനായി പരിശോധിക്കാം

തിരുവനന്തപുരം : വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് എങ്ങനെ നോക്കാം. ആശങ്ക വേണ്ട. ഓണ്‍ലൈനായി തന്നെ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം. മാത്രമല്ല വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ അതിനും പരിഹാരമുണ്ട്.
എസ്‌ഐആറിന്റെ ഭാഗമായി 2 പട്ടികകളാണു പ്രസിദ്ധീകരിച്ചത്. എന്യൂമറേഷന്‍ ഫോം നല്‍കിയവര്‍ ഉള്‍പ്പെട്ട കരടു പട്ടികയാണ് ഒന്ന്. രണ്ടാമത്തേത് എഎസ്ഡി പട്ടികയാണ്. മരിച്ചവരും സ്ഥലത്തില്ലാത്തവരും പുറത്തായവരുമായവരുടെ വിവരങ്ങളാണ് ഇതിലുള്ളത്. രണ്ടും ബൂത്ത് അടിസ്ഥാനത്തിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കുന്നതെങ്ങനെ?
കരട് പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കാന്‍
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ കയറി ജില്ലയും നിയമസഭാ മണ്ഡലവും മറ്റ് വിവരങ്ങളും നല്‍കിയാല്‍ പട്ടിക പരിശോധിക്കാം.
വെബ്‌സൈറ്റ് ലിങ്ക്- https://electoralsearch.eci.gov.in/
1. വോട്ടര്‍ ഐഡി നമ്പര്‍ നല്‍കി പരിശോധിക്കാന്‍ കഴിയും
2.ബന്ധുവിന്റെ പേര്, ജനനത്തീയതി , വയസ് എന്നീ വിവരങ്ങള്‍ നല്‍കിയും പരിശോധിക്കാന്‍ കഴിയും
3.മൊബൈല്‍ നമ്പര്‍ നല്‍കിയാലും കരട് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയും.
ഒഴിവാക്കപ്പെട്ടോ?
ഒഴിവാക്കപ്പെട്ടവര്‍ കേരളത്തിലുള്ളവരാണെങ്കില്‍ ഫോം 6 ഉം പ്രവാസികളാണെങ്കില്‍ ഫോം 6 എ ഉപയോഗിച്ചും പേര് ചേര്‍ക്കാം. മരണം, താമസമാറ്റം, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കുന്നതിന് ഫോം 7, വിലാസം മാറ്റുന്നതിനും തിരുത്തലുകള്‍ക്കും ഫോം 8 എന്നിവ ഉപയോഗിക്കാം. ഓണ്‍ലൈനായും അല്ലാതെയും ചെയ്യാന്‍ കഴിയും.



