മാൾട്ടാ വാർത്തകൾ
പെംബ്രോക്കിൽ മോട്ടോർ ബൈക്ക് അപകടത്തിൽ ഒരു സ്ത്രീക്ക് പരിക്ക്
woman was injured in a motorbike accident in Pembroke

പെംബ്രോക്കിൽ മോട്ടോർ ബൈക്ക് അപകടത്തിൽ ഒരു സ്ത്രീക്ക് പരിക്ക്. ഇന്ന് രാവിലെ പെംബ്രോക്കിലെ ട്രിക് സാന്റ് ആൻഡ്രിജയിൽ മോട്ടോർ ബൈക്ക് ഓടിക്കുന്നതിനിടെ തെന്നിമാറിയതിനെ തുടർന്നാണ് അപകടമുണ്ടായത്. അന്വേഷണത്തിനായി അധികൃതർ റോഡ് അടച്ചതിനാൽ പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നിലവിൽ പെംബ്രോക്ക് വഴിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. സ്ത്രീയുടെ പ്രായം, താമസസ്ഥലം, നിലവിലെ അവസ്ഥ എന്നിവ സംബന്ധിക്കുന്ന വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല