പോക്കറ്റില്‍ നിന്ന് പുക, പിന്നാലെ തീ; ബ്രസീലില്‍ മൊബൈല്‍ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്ക് പരിക്ക്

ബ്രസീലിയ : പോക്കറ്റിലിരുന്ന് ഫോണ്‍ പൊട്ടിത്തെറിക്കുമോ? പൊട്ടിത്തെറിക്കുമെന്ന് പറയുകയാണ് ബ്രസീലില്‍ നിന്നുള്ളത് എന്ന പേരില്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ. യുവതിയുടെ ജീന്‍സിന്റെ പിന്‍ പോക്കറ്റില്‍ സൂക്ഷിച്ചിട്ടുള്ള ഫോണാണ് അപകടത്തിന് കാരണം.
ഒരു സ്ത്രീയുടെ പിന്‍ പോക്കറ്റില്‍ ഫോണ്‍ പുകയുന്നതും തൊട്ടുപിന്നാലെ തീ ഉയരുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഉള്ളത്. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വിഡിയോയ്‌ക്കൊപ്പം ഉള്ള കുറിപ്പ് അവകാശപ്പെടുന്നു. യുവതിയുടെ പിന്‍ഭാഗത്തും കൈകള്‍ക്കും പൊള്ളലേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒരു വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള മോട്ടോറോള മോട്ടോ ഇ 32 എന്ന മോഡലാണ് അപകടത്തിന് കാരണമായത് എന്നാണ് സ്ത്രീയ്ക്ക് ഒപ്പം ഉണ്ടായിരുന്നവര്‍ നല്‍കിയിരിക്കുന്ന വിവരം ഫോണിന്റെ ബാറ്ററിയില്‍ ഉണ്ടാകുന്ന തകരാറാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇക്കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 20 കാരിക്കാണ് അന്ന് മൊബൈല്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റത്.