അന്തർദേശീയം

ദുബായിൽ ബ്രേക്കിന് പകരം ആക്സിലറേറ്ററിൽ കാലമർന്നതിനെത്തുടർന്ന് ബസ് സ്റ്റോപ്പിൽ നിന്ന യുവതി വാഹനമിടിച്ച് മരിച്ചു

ദുബായ് : ദുബായിൽ ബ്രേക്കിന് പകരം ആക്സിലറേറ്ററിൽ കാലമർന്നതിനെത്തുടർന്ന് ബസ് സ്റ്റോപ്പിൽ നിന്ന യുവതി വാഹനമിടിച്ച് മരിച്ചു.

ഏഷ്യൻ പ്രവാസിയായ ഡ്രൈവർക്ക് 10,000 ദിർഹം പിഴയും, 6 മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷനും 2 ലക്ഷം ദിർഹം യുവതിയുടെ കുടുംബത്തിന് നൽകാനും കോടതി വിധിച്ചു.

ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയിലേക്ക് കയറി ഒരു ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന ഏഷ്യൻ പ്രവാസിയായ യുവതിയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

യുവതിയുടെ കുടുംബം ഡ്രൈവർക്കും ഡ്രൈവറുടെ തൊഴിലുടമയ്ക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. സാമ്പത്തിക, വൈകാരിക, മാനസിക നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 500,000 ദിർഹം ആവശ്യപ്പെട്ടു. ക്ലെയിം ചെയ്ത തീയതി മുതൽ 12 ശതമാനം അധിക പലിശയും ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button