കേരളം

പൊ​ന്നാ​നി​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; യു​വ​തി മ​രി​ച്ചു

മ​ല​പ്പു​റം : പൊ​ന്നാ​നി ന​രി​പ​റ​മ്പി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി സി​യ ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വാ​യ കോ​ടി​യേ​രി സ്വ​ദേ​ശി നി​ഖി​ലി​ന് പ​രി​ക്കു​ണ്ട്.

ഇ​യാ​ളെ കോ​ട്ട​യ്ക്ക​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ടം. ദേ​ശീ​യ​പാ​ത​യി​ല്‍​വ​ച്ച് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റും എ​തി​രെ വ​ന്ന ലോ​റി​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. സി​യ​യു​ടെ മൃ​ത​ദേ​ഹം പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button