കേരളം
സ്ത്രീധന പീഡനം : മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്തു
മലപ്പുറം : മലപ്പുറം എളങ്കൂരിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഭർത്താവിനെതിരെ യുവതിയുടെ കുടുംബം. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഭർത്താവ് അവഹേളിച്ചെന്ന് കുടുംബം ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരിലും പീഡിപ്പിച്ചു. ജോലിയില്ലെന്ന് പറഞ്ഞ് വിഷ്ണുജയെ സമ്മർദത്തിലാക്കിയെന്നും അച്ഛൻ വാസുദേവൻ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർതൃവീട്ടിൽ വിഷ്ണുജയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2023 ലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിൽ വിവാഹം നടന്നത്. സംഭവത്തിൽ ഭർത്താവ് പ്രഭിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.