സ്പോർട്സ്

ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഏ​ഴു​വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് വി​ന്‍​ഡീ​സ്

ആ​ന്‍റി​ഗ്വ : ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് ഏ​ഴ് വി​ക്ക​റ്റി​ന്‍റെ ത​ക​ര്‍​പ്പ​ൻ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 175 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 17.5 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ആ​തി​ഥേ​യ​ർ മ​റി​ക​ട​ന്നു.

26 പ​ന്തി​ല്‍ 65 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന നി​ക്കോ​ളാ​സ് പു​രാ​ന്‍റെ ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് വി​ൻ​ഡീ​സ് ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. 42 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ഞ്ച് ബാ​റ്റ​ർ​മാ​ർ പ​വ​ലി​യ​നി​ലെ​ത്തി. റ​യാ​ൻ റി​ക്കെ​ൽ​ട്ട​ൺ (നാ​ല്), റീ​സ ഹെ​ന്‍​ഡ്രി​ക്ക​സ് (നാ​ല്), ക്യാ​പ്റ്റ​ന്‍ എ​യ്ഡ​ന്‍ മാ​ര്‍​ക്രം (14), റാ​സി വാ​ന്‍​ഡ​ര്‍ ഡു​സെ​ന്‍ (അ​ഞ്ച്), ഡൊ​ണോ​വ​ന്‍ ഫെ​രേ​ര (എ​ട്ട്) എ​ന്നി​വ​രാ​ണ് പ​വ​ര്‍ പ്ലേ​യി​ല്‍ ത​ന്നെ മ​ട​ങ്ങി​യ​ത്.

പി​ന്നീ​ട് ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് (42 പ​ന്തി​ല്‍ 76), പാ​ട്രി​ക് ക്രു​ഗ​ര്‍ (32 പ​ന്തി​ല്‍ 44) എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ​ടു​ത്തു​യ​ർ​ത്തി​യ കൂ​ട്ടു​കെ​ട്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 100 ക​ട​ത്തി. വി​ന്‍​ഡീ​സി​നാ​യി മാ​ത്യു ഫോ​ര്‍​ഡെ മൂ​ന്ന് വി​ക്ക​റ്റും ഷ​മാ​ര്‍ ജോ​സ​ഫ് ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

175 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ വി​ന്‍​ഡീ​സി​നാ​യി ഓ​പ്പ​ണ​ർ​മാ​രാ​യ അ​ലി​ക് അ​ത്ത​നാ​സെ​യും(30 പ​ന്തി​ല്‍ 40), ഷാ​യ് ഹോ​പ്പും(36 പ​ന്തി​ല്‍ 51) ചേ​ര്‍​ന്ന് ഗം​ഭീ​ര തു​ട​ക്ക​മാ​ണ് ന​ല്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 84 റ​ൺ​സ് ചേ​ർ​ത്തു.

എ​ട്ടാ​മോ​വ​റി​ൽ അ​ത്ത​നാ​സെ​യെ പു​റ​ത്താ​ക്കി ബാ​ർ​ട്ട്മാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ചു. എ​ന്നാ​ൽ, സ​ന്ദ​ർ​ശ​ക​രു​ടെ സ​ന്തോ​ഷം അ​ധി​ക​നേ​ര​മു​ണ്ടാ​യി​ല്ല. പി​ന്നാ​ലെ​യെ​ത്തി​യ നി​ക്കോ​ളാ​സ് പു​രാ​ൻ ശ​രി​ക്കും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന് കെ​ട്ട​ഴി​ച്ചു​വി​ട്ടു. ഏ​ഴ് സി​ക്സും ര​ണ്ട് ഫോ​റും അ​ട​ക്ക​മാ​ണ് പു​രാ​ന്‍ 65 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്ന​ത്. ക്യാ​പ്റ്റ​ന്‍ റൊ​വ്‌​മാ​ന്‍ പ​വ​ല്‍ (ഏ​ഴ്) നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ റോ​സ്റ്റ​ണ്‍ ചേ​സ് നാ​ലു റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button