മമതാ ബാനർജി കിംഗ്മേക്കറാകുമോ?
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ എൻഡിഎ സഖ്യവും ഇന്ത്യാ മുന്നണിയും തമ്മിൽ കടുത്ത പോരാട്ടം. നിലവിൽ എൻഡിഎ 273 സീറ്റിലും ഇന്ത്യാ മുന്നണി 251 സീറ്റിലും ലീഡു ചെയ്യുകയാണ്. ഹിന്ദിഹൃദയ ഭൂമിയിൽ ഇന്ത്യാ സഖ്യം കടന്നുകയറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
ഇന്ത്യാ സഖ്യം വിട്ട് തനിച്ച് മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് ബംഗാളിൽ 30 സീറ്റിൽ ലീഡു ചെയ്യുകയാണ്. ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ മമതാ ബാനർജിയുടെ തീരുമാനം നിർണായകമാകും. വോട്ടെണ്ണലിനുശേഷം ആർക്കാണ് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് പറയാമെന്ന് മമത നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസുമായുള്ള സീറ്റുവിഭജന തർക്കത്തെ തുടർന്നാണ് മമതാ ബാനർജി തനിച്ച് മത്സരിക്കാൻ തീരുമാനിച്ചത്.