കേരളം
മലപ്പുറത്ത് കാട്ടാന കിണറ്റിൽ വീണു; രക്ഷാ പ്രവർത്തനം തുടരുന്നു

മലപ്പുമലപ്പുറം : കാട്ടാന കൃഷിയിടത്തിലെ കിണറ്റിൽ വീണു. മലപ്പുറം ഊർങ്ങാട്ടിരിയിൽ ഇന്ന് പുലർച്ചെ ആണ് സംഭവം.
കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. വനംവകുപ്പും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമാണിത്. ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോൾ അതിലൊരു ആന കിണറ്റിൽ വീണതെന്നാണ് നിഗമനം. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആൾമറയില്ല. കിണറ്റിൽ അധികം വെള്ളവും ഇല്ലെന്നാണ് വിവരം.