കേരളം
ധോണി ആനത്തവളത്തിൽ കയറി ഒറ്റയാന്റെ പരാക്രമം; കുങ്കിയാനയെ കുത്തി വീഴ്ത്തി

പാലക്കാട് : ധോണിയിൽ കുങ്കിയാനയെ കാട്ടാന ആക്രമിച്ചു. ഫോറസ്റ്റ് ക്യാംപിൽ വച്ചാണ് അഗസ്ത്യൻ എന്ന കുങ്കിയാനയെ ഒറ്റയാൻ ആക്രമിച്ചത്. ഒറ്റയാന്റെ കുത്തേറ്റ് കുങ്കിയാനയ്ക്ക് കഴുത്തിനു പരിക്കേറ്റു. നിലവിൽ കുങ്കിയാന ചികിത്സയിലാണ്.
ധോണി ആനത്തവാളത്തിലേക്ക് കയറിയാണ് ഒറ്റയാന്റെ ആക്രമണം. സോളാർ വേലി തകർത്തു അകത്തു കയറിയ ഒറ്റയാൻ അഗസ്ത്യനെ കുത്തിവീഴ്ത്തുകയായിരുന്നു. മദപ്പാടുള്ള ആനയാണ് ആക്രമണം നത്തിയതെന്നും പ്രതിരോധം തീർത്തതായും വനം വകുപ്പ് അറിയിച്ചു.