Uncategorized
തൃശൂരില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു

തൃശൂര്‍ : തൃശൂര്‍ പുതുശേരിയില്‍ ഭാര്യയെ ആക്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍. പുതുശേരി സ്വദേശി ദേവസിയാണ് മരിച്ചത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റ ഭാര്യ അല്‍ഫോണ്‍സയെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. പള്ളിയില്‍ പോയി തിരിച്ചു വന്ന അല്‍ഫോണ്‍സയെ ചുറ്റിക കൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചത്. അല്‍ഫോണ്‍സ കൊല്ലപ്പെട്ടു എന്ന് ധരിച്ചാണ് ദേവസി ആത്മഹത്യ ചെയ്തത്. അല്‍ഫോണ്‍സയുടെ നില ഗുരുതരമായി തുടരുകയാണ്.
ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഏറെ നാളുകളായി തമ്മില്‍ പിരിഞ്ഞു കഴിയുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഇരുവരും വിദേശത്താണ്. സാമ്പത്തികമായ ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നാണ് പ്രാധമികമായി ലഭിക്കുന്ന വിവരം.