മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ കോഴി വളർത്തൽ കേന്ദ്രങ്ങളിലും പക്ഷികളിലും വ്യാപക വൈറസ് ബാധ

മാൾട്ടയിലെ കോഴി വളർത്തൽ കേന്ദ്രങ്ങളിലും പക്ഷികളിലും വ്യാപക വൈറസ് ബാധ. പക്ഷികളിൽ കടുത്ത ശ്വസന, നാഡീ, ദഹന ലക്ഷണങ്ങൾക്ക് കാരണമാകുന്ന പകർച്ചവ്യാധിയായ വൈറൽ അണുബാധ ന്യൂകാസിൽ രോഗമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യരിലേക്ക് വൈറസ് പടരാനുള്ള സാധ്യത കുറവാണെങ്കിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

“മനുഷ്യരിലേക്കുള്ള വൈറസ് സംക്രമണം വളരെ അപൂർവമാണ്. ഒരു വ്യക്തിക്ക് രോഗം ബാധിച്ചേക്കാവുന്ന സാഹചര്യത്തിൽ പോലും അപകടകരമായ നിലയിലേക്ക് അതെത്തില്ല. കണ്ണിലെ അസ്വസ്ഥതകൾ അല്ലെങ്കിൽ പനി പോലുള്ള ലക്ഷണങ്ങൾ ആണ് ഉണ്ടാകുക. ഇത് എളുപ്പത്തിൽ ചികിത്സിക്കാൻ കഴിയും. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിന് തെളിവുകളൊന്നുമില്ല,” ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കർശനമായ നിയന്ത്രണങ്ങൾ, ശുചീകരണ പ്രോട്ടോക്കോളുകൾ, കൂടുതൽ അണുബാധ തടയുന്നതിനായി പക്ഷികളുടെ തുടർച്ചയായ നിരീക്ഷണം എന്നിവയിലൂടെ വെറ്ററിനറി അധികാരികൾ കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ട് കൃഷി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.പക്ഷികളുമായോ കോഴികളുമായോ സമ്പർക്കം പുലർത്തിയ ശേഷം കൈ കഴുകുന്നത് പോലുള്ള നല്ല ശുചിത്വ രീതികൾ പാലിക്കാനും പക്ഷി കൈകാര്യം ചെയ്യൽ അല്ലെങ്കിൽ വ്യാപാരം സംബന്ധിച്ച പ്രാദേശിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും നിർദേശമുണ്ട്. “ഔദ്യോഗിക വിവരങ്ങളെ ആശ്രയിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ഞങ്ങൾ സമൂഹത്തോട് അഭ്യർത്ഥിക്കുന്നു. ആവശ്യാനുസരണം കൂടുതൽ അപ്‌ഡേറ്റുകൾ നൽകും,” അവർ പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button