ഹിസ്ബുള്ള പേജറുകൾ ഉപയോഗിക്കുന്നതിന്റെ കാരണമെന്ത് ? ലബനനിൽ പൊട്ടിത്തെറിച്ചത് പുതിയ പേജറുകളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ
എന്തുകൊണ്ടാണ് ഹിസ്ബുല്ല അംഗങ്ങൾ ഇത് കൈവശം വയ്ക്കുന്നത്?
പേജർ താരതമ്യേന പഴയ സാങ്കേതികവിദ്യയാണ്. അതിനെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ കഴിയില്ല. അതിനാൽ, മൊബൈൽ അല്ലെങ്കിൽ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുമ്പോൾ സാധാരണയായി കാണുന്ന സൈബർ ആക്രമണങ്ങളിൽ നിന്നും ചാര, നിരീക്ഷണ ശ്രമങ്ങളിൽ നിന്നും ഒരു പരിധി വരെ സുരക്ഷിതമാണ്. അതുകൊണ്ടാണ് ഇത് ഇപ്പോഴും സൈനിക, സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്നത്. അത് തന്നെയാണ് ഹിസ്ബുല്ല അംഗങ്ങൾ ഈ ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതിന്റേയും പ്രധാന കാരണം.
ലബനാനില്‍ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മൂവായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 200 പേരുടെ നില ഗുരുതരമായി തുടരുന്നു. പിന്നില്‍ ഇസ്രായേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു. അതേസമയം ലബനാനിൽ പൊട്ടിത്തെറിച്ച പേജറുകൾ തായ്വാനില് നിന്ന് ഇറക്കുമതി ചെയ്തതെന്ന് കണ്ടെത്തി. ‘ഗോൾഡ് അപ്പോളോ’ എന്ന കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചത്.
പേജറുകളിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നെന്നും ലബനാനിൽ എത്തുന്നതിന് മുമ്പ് കൃത്രിമം നടന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ പൂർണ ഉത്തരവാദി ഇസ്രായേലാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. അവർക്ക് തക്കശിക്ഷ തന്നെ നൽകുമെന്നും ഹിസ്ബുല്ല വ്യക്തമാക്കുന്നു.