ദേശീയം

വഖഫ് ഭേദഗതി ബിൽ-2024 പരിഗണിക്കാനുള്ള ആദ്യ ജെപിസി യോഗം ആഗസ്റ്റ് 22 ന്

ന്യൂഡൽഹി: വിവാദ വഖഫ് ഭേദഗതി ബിൽ-2024 പരിഗണിക്കാനുള്ള സംയുക്ത പാർലമെന്‍ററി സമിതിയുടെ (ജെ.പി.സി) ആദ്യ യോഗം ആഗസ്റ്റ് 22 (വ്യാഴാഴ്ച) ന് നടക്കും. ജെ.​പി.​സി അ​ധ്യ​ക്ഷൻ ജ​ഗ​ദാം​ബി​ക പാ​ലി​​ന്‍റെ അധ്യക്ഷതയിൽ പാർലമെന്‍റ് ഹൗസ് അനെക്സിലാണ് യോഗം ചേരുക.

വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ ന്യൂനപക്ഷകാര്യ, നിയമ-നീതികാര്യ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ബില്ലിനെ കുറിച്ച് ജെ.പി.സി അംഗങ്ങൾക്ക് മുമ്പാകെ വിശദീകരിക്കും. 31 അം​ഗ സം​യു​ക്ത പാ​ർ​ല​മെ​ന്റ​റി സ​മി​തിയിൽ ലോ​ക്സ​ഭ​യി​ൽ ​നി​ന്ന് 21 പേ​രും രാ​ജ്യ​സ​ഭ​യി​ൽ​ നി​ന്ന് 10 പേ​രു​മാ​ണ് ഉള്ളത്. അ​ടു​ത്ത പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ൽ സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കണം.വ​ഖ​ഫ് ബോ​ർ​ഡി​ൽ മു​സ്‍ലിം​ക​ൾ അ​ല്ലാ​ത്ത​വ​രെ നി​യ​മി​ക്കു​ന്ന​ത​ട​ക്കം വി​വാ​ദ വ്യ​വ​സ്ഥ​ക​ളാ​ണ് ബി​ല്ലി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന്യൂ​ന​പ​ക്ഷ കാ​ര്യ മ​​ന്ത്രി കി​ര​ൺ റി​ജി​ജു അ​വ​ത​രി​പ്പി​ച്ച ബി​ല്ലി​നെ​തി​രെ പ്ര​തി​പ​ക്ഷം ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. കൂടാതെ, ഭരണഘടനാപരമായ നിരവധി പിഴവുക​ൾ ബില്ലി​ലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വിശദമായ പരിശോധനക്കായാണ് സംയുക്ത പാർലമെന്ററി സമിതിക്ക് വി​ടു​ക​യാ​യി​രു​ന്നു.

ബില്ലിനെ ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര് അരങ്ങേറിയിരുന്നു. ബില്ലിനെ എതിർക്കുന്ന ഇൻഡ്യ സഖ്യ നേതാക്കൾ ക്ഷേത്രഭരണത്തിൽ മുസ്‍ലിംകളെ ഉൾപ്പെടുത്താറുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചു.ഹിന്ദു-മുസ്‍ലിം ഐക്യം തകർക്കാനാണ് ശ്രമമെന്ന് സി.പി.എം നേതാവ് കെ. രാധാകൃഷണൻ കുറ്റപ്പെടുത്തിയിരുന്നു.ബിൽ മതപരമായ വിഷയത്തിലുള്ള ഇടപെടലാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.അമുസ്‍ലിംകളെ വഖഫ് ബോർഡിലുൾപ്പെടുത്തുന്നത് മതത്തിലുള്ള കടന്നുകയറ്റമാണ്. നാളെ മറ്റ് മതങ്ങളിലും ഇതേ നിലയിൽ കടന്നുകയറ്റമുണ്ടാകും. ഈ വിഭജന രാഷ്ട്രീയം ജനം അംഗീകരിക്കില്ല. അയോധ്യ രാമക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലുമെല്ലാം അഹിന്ദുക്കളെ ഭരണസമിതിയിൽ അംഗങ്ങളാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

ബില്ലിന്‍റെ പിന്നിൽ വൃത്തികെട്ട അജണ്ടയാണെന്ന് മുസ്‍ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തിയിരുന്നു. വഖഫ് കൗൺസിലും വഖഫ് ബോർഡുകളും അപ്രസക്തമാകുമെന്നും ജില്ലാ കലക്ടർമാർക്ക് സകല അധികാരങ്ങളും നൽകിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button