സ്പോർട്സ്

ഒന്നര വർഷത്തിന് ശേഷം ടെസ്റ്റ് സെഞ്ച്വറി; പെർത്തിൽ കോഹ്‌ലിയുടെ ഉയർത്തെഴുന്നേൽപ്പ്

പെർത്ത്: ആസ്‌ത്രേലിയക്കെതിരായ പെർത്ത് ടെസ്റ്റിൽ യശസ്വി ജയ്‌സ്വാളിന് പിന്നാലെ സെഞ്ച്വറിയുമായി വിരാട് കോഹ്‌ലിയും. കരിയറിലെ 30ാം സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. ഒന്നര വർഷത്തിന് ശേഷമാണ് കോഹ്‌ലി ടെസ്റ്റിൽ മൂന്നക്കം തൊടുന്നത്. സെഞ്ച്വറി നേട്ടത്തിന് പിന്നാലെ രണ്ടാം ഇന്നിങ്‌സിൽ 487-6 എന്ന നിലയിൽ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. രണ്ട് ദിവസം ശേഷിക്കെ ഓസീസിന് മുന്നിൽ 534 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി.

പെർത്ത് ടെസ്റ്റിലെ മൂന്നാംദിനം അവസാനിക്കുമ്പോൾ ആതിഥേയർ 12-3 എന്ന നിലയിലാണ്. മൂന്ന് റൺസുമായി ഉസ്മാൻ ഖ്വാജയാണ് ക്രീസിൽ. ഓപ്പണർ നഥാൻ മാക്‌സ്വിനിയേയും(0) മാർക്കസ് ലബുഷൈനയും(3) പുറത്താക്കി ബുംറ ഓസീസിന് കനത്തപ്രഹരമേൽപ്പിച്ചു. നൈറ്റ് വാച്ച്മാനായെത്തിയ പാറ്റ് കമ്മിൻസിനെ(2) മുഹമ്മദ് സിറാജ് പുറത്താക്കി. രണ്ട് ദിവസം ശേഷിക്കെ ഓസീസിന് ജയത്തിലേക്ക് ഇനിയും 522 റൺസ് വേണം.

കഴിഞ്ഞ വർഷം ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരെയാണ് കോഹ്‌ലി അവസാനമായി സെഞ്ച്വറി നേടിയത്. ഓസീസ് മണ്ണിൽ കൂടുതൽ സെഞ്ച്വറി നേടുന്ന ഏഷ്യൻ താരമെന്ന നേട്ടവും ഇന്ത്യൻ താരം സ്വന്തമാക്കി. ഏഴുതവണയാണ് ഏഷ്യൻ മണ്ണിൽ കോഹ്ലി ശതകം പൂർത്തിയാക്കിയത്.

Most hundreds by active players:

1. Virat Kohli – 81*.
2. Joe Root – 51.
3. Rohit Sharma – 48.

സച്ചിൻ ടെണ്ടുൽക്കറിനെയാണ് മറിടകടന്നത്. ഇന്റർനാഷണൽ ക്രിക്കറ്റിൽ 81 സെഞ്ച്വറിയും താരം സ്വന്തമാക്കി. ആക്ടീവ് ക്രിക്കറ്റർമാരിൽ 51 സെഞ്ച്വറിയുള്ള ജോ റൂട്ടാണ് രണ്ടാമത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button