യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുഎസ് തീരുവയുദ്ധം : വിയറ്റ്നാം- ഇയു ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനം

ഹാനോയി : യുഎസ് തീരുവയുദ്ധത്തിൻറെ പശ്ചാത്തലത്തിൽ വിയറ്റ്നാമും യൂറോപ്യൻ യൂനിയനും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനം. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പമായ പദവിയാണ് ഇനി യൂറോപ്യൻ യൂനിയനും വിയറ്റ്നാം നൽകുക. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അേന്റാണിയോ കോസ്റ്റയുടെ വിയറ്റ്നാം സന്ദർശനത്തിനിടെയാണ് പ്രഖ്യാപനം. വിശ്വസ്ത പങ്കാളികളായി ഒരുമിച്ച് നിൽക്കേണ്ടത് പ്രധാനമാണെന്ന് അേന്റാണിയോ കോസ്റ്റ പറഞ്ഞു.



