വല്ലെറ്റ പോക്കറ്റിനൊതുങ്ങാത്ത ഭക്ഷണനിരക്കുള്ള നഗരങ്ങളിൽ ഒന്നെന്ന് പഠനം

തദ്ദേശീയർക്ക് പോക്കറ്റിനൊതുങ്ങാത്ത ഭക്ഷണനിരക്കുള്ള നഗരങ്ങളിൽ ഒന്നായി വല്ലെറ്റ. ഷെഫ്സ് പെൻസിൽ എന്ന മാസിക ലോകമെമ്പാടുമുള്ള 177 നഗരങ്ങളെ അവലോകനം ചെയ്ത് നടത്തിയ പഠനമനുസരിച്ചാണ് യൂറോപ്പിലെ ഭക്ഷണ ചെലവ് കൂടിയ നഗരങ്ങളിൽ ഒന്നായി വല്ലെറ്റയെ തെരഞ്ഞെടുത്തത്. 177 നഗരങ്ങളിൽ 139-ാം സ്ഥാനത്താണ് വല്ലെറ്റ. നഗരത്തിനുള്ളിലെ വിവിധ ഇനങ്ങളുടെയും സേവനങ്ങളുടെയും വിലയെക്കുറിച്ചുള്ള നംബിയോ എന്ന ക്രൗഡ് സോഴ്സ്ഡ് ഓൺലൈൻ ഡാറ്റാബേസിൽ നിന്നുള്ള ഡാറ്റ പ്രകാരമാണ് ഈ റാങ്കിങ്. ഒരു മിഡ്-റേഞ്ച് റെസ്റ്റോറന്റിൽ മൂന്ന് കോഴ്സ് ഭക്ഷണത്തിനുള്ള നംബിയോയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിലയെ നഗരത്തിന്റെ ആകെ ശമ്പളവുമായി താരതമ്യം ചെയ്താണ് പഠനം. കഴിഞ്ഞ 12 മാസത്തിനിടെ സെപ്റ്റംബർ 13 വരെ 238 എൻട്രികൾ വല്ലെറ്റയ്ക്ക് ലഭിച്ചു. വല്ലെറ്റയിലെ ഒരു മിഡ്-റേഞ്ച് റെസ്റ്റോറന്റിൽ മൂന്ന് കോഴ്സ് ഭക്ഷണത്തിന്റെ ശരാശരി വില €40 ആണെന്നും ശരാശരി വേതനം €1,480 ആണെന്നുമാണ് പഠനം കാണിക്കുന്നത് .
യൂറോപ്യൻ യൂണിയനുള്ളിൽ വല്ലെറ്റ പട്ടികയിൽ ഏറ്റവും താഴെയാണ്, ബ്രാസോവ്, ഏഥൻസ്, ഡുബ്രോവ്നിക് എന്നിവയ്ക്ക് മുകളിലാണ് സ്ഥാനം.
ലക്സംബർഗ് സിറ്റി, പാരീസ്, ഡെൻ ഹാഗ് എന്നിവയാണ് യൂറോപ്യൻ യൂണിയനിലെ ഏറ്റവും താങ്ങാനാവുന്ന ഭക്ഷണവിലയുള്ള നഗരങ്ങൾ .