അന്തർദേശീയം

റ​ഷ്യ​യെ പി​ന്തു​ണ​യ്ക്കാ​ൻ ഉ​ത്ത​ര​കൊ​റി​യ യു​ക്രെ​യ്നി​ലേ​ക്ക് സൈ​നി​ക​രെ അ​യ​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന് യു​എ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി : യു​ക്രെ​യ്നി​ൽ റ​ഷ്യ​യെ പി​ന്തു​ണ​യ്ക്കാ​ൻ ഉ​ത്ത​ര​കൊ​റി​യ സൈ​ന്യ​ത്തെ അ​യ​യ്ക്കു​ന്ന​ത് അ​പ​ക​ട​മാ​കു​മെ​ന്ന് അ​മേ​രി​ക്ക.

റ​ഷ്യ​യ്‌​ക്കൊ​പ്പം പോ​രാ​ടു​ന്ന​തി​ന് ഉ​ത്ത​ര​കൊ​റി​യ സൈ​ന്യ​ത്തെ അ​യ​ച്ച​താ​യും കൂ​ടു​ത​ൽ സൈ​നി​ക​രെ യു​ക്രെ​യ്‌​നി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ത​ങ്ങ​ൾ ക​ണ്ടു​വെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ റോ​ബ​ർ​ട്ട് വു​ഡ് സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ൽ പ​റ​ഞ്ഞു.

ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ ശ​രി​യാ​ണെ​ങ്കി​ൽ, ഇ​ത് അ​പ​ക​ട​ക​ര​വും അ​ത്യ​ന്തം ആ​ശ​ങ്കാ​ജ​ന​ക​വു​മാ​ണ്. കൂ​ടാ​തെ ഉ​ത്ത​ര​കൊ​റി​യ-​റ​ഷ്യ സൈ​നി​ക ബ​ന്ധ​ത്തി​ന്‍റെ ആ​ഴ​ത്തി​നെ​യും ഇ​ത് സൂ​ചി​പ്പി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​നാ​ട​കീ​യ നീ​ക്ക​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി ത​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​രെ യു​ക്രെ​യ്നി​ൽ വി​ന്യ​സി​ക്കു​ന്ന​ത് സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​മെ​ന്ന് ഫ്രാ​ൻ​സി​ന്‍റെ യു​എ​ൻ പ്ര​തി​നി​ധി നി​ക്കോ​ളാ​സ് ഡി ​റി​വി​യ​ർ യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ പ​റ​ഞ്ഞു.

ഉ​ത്ത​ര​കൊ​റി​യ യു​ക്രെ​യ്നി​ലേ​ക്ക് ഏ​ക​ദേ​ശം 12,000 സൈ​നി​ക​രെ അ​യ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button