അനധികൃത കുടിയേറ്റം : യുഎസിലെ ഗുരുദ്വാരകളിൽ പരിശോധന; എതിർപ്പുമായി സിഖ് സമൂഹം
ന്യൂയോർക്ക് : അനധികൃത കുടിയേറ്റക്കാരെത്തേടി ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളിൽ പരിശോധന നടത്തിയതിൽ എതിർപ്പുമായി സിഖ് സമൂഹം. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റാണ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നിരീക്ഷണങ്ങളും പരിശോധനകളും നടത്തുന്നത്.
ഗുരുദ്വാരകള്‍ സിഖ് വിഘടനവാദികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും കേന്ദ്രമായി മാറുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഇത്തരം ആരാധനാ കേന്ദ്രങ്ങളെ സെന്‍സിറ്റീവ് ഏരിയ എന്ന നിലയില്‍ കണക്കാക്കി ഏജന്‍സികളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു.
എന്നാൽ ട്രംപ് ഭരണം ഏറ്റെടുത്ത ശേഷം ഇതിൽ മാറ്റം വരുത്തിയിരുന്നു. ട്രംപിന്റെ നീക്കത്തിൽ സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എഡ്യുക്കേഷൻ ഫണ്ട് (എസ്എഎൽഡിഇഎഫ്) ആശങ്ക രേഖപ്പെടുത്തി.