അന്തർദേശീയം
കാനഡയിൽ നിന്ന് അനധികൃത മനുഷ്യക്കടത്ത്; ഇന്ത്യൻ വംശജനെതിരെ കുറ്റം ചുമത്തി യുഎസ് കോടതി

ന്യൂയോർക് : കാനഡയിൽ നിന്ന് അനധികൃതമായി ഇന്ത്യക്കാരെ യു.എസിലേക്ക് കടത്തിയതിന് ഇന്ത്യൻ വംശജനായ ഇരുപത്തിരണ്ടുകാരനെതിരെ യു.എസ് കോടതി കുറ്റം ചുമത്തി.
യു.എസിലേക്ക് അനധികൃത മനുഷ്യക്കടത്ത് നടത്തിയതിനും ഇതു സംബന്ധിച്ച് ഗൂഢാലോചന നടത്തിയതുമടക്കമുള്ള നാലു കേസുകളിൽ ശിവം എന്നയാൾക്കെതിരെയാണ് ന്യൂയോർക് നോർതേൺ ഡിസ്ട്രിക്ട് കോടതി ഫെഡറൽ ജൂറി കുറ്റം ചുമത്തിയത്.
2025 ജനുവരി -ജൂൺ കാലയളവിൽ യു.എസ്-കാനഡ അതിർത്തിയിലൂടെ ന്യൂയോർക്കിലെ ക്ലിന്റൺ കൗണ്ടിയിലേക്ക് അനധികൃത കടത്ത് ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് കുറ്റപത്രം പറയുന്നു.



