അന്തർദേശീയം
യുഎസ് കോൺഗ്രസ് അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു
വാഷിങ്ടൻ : അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് ട്രംപിന്റെ വിജയം അംഗീകരിച്ചത്.
വൈസ് പ്രസിഡന്റും എതിർ സ്ഥാനാർഥിയുമായിരുന്ന കമല ഹാരിസാണ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്. സമാധാനപരമായ അധികാര കൈമാറ്റത്തിനുള്ള നടപടികൾ തുടങ്ങിയതായി കമല ഹാരിസ് അറിയിച്ചു.
ഈ മാസം 20നാണ് ട്രംപിന്റെ സത്യപ്രതിജ്ഞ. കഴിഞ്ഞ നവംബർ അഞ്ചായിരുന്നു തെരഞ്ഞെടുപ്പ്.
2021 ജനുവരി ആറിന് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസ് ചേർന്നപ്പോഴാമ് ട്രംപിന്റെ അനുയായികൾ ക്യാപ്പിറ്റോൾ ഹില്ലിൽ കലാപം അഴിച്ചുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇപ്പോഴും നടക്കുന്നുണ്ട്.