145 രാജ്യങ്ങളിലെ 16000ത്തോളം അനധികൃത താമസക്കാരെ മടക്കി അയച്ച് അമേരിക്ക
വാഷിങ്ടണ്‍ : പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ഇന്ത്യാക്കാരെ ചാർട്ടേഡ് വിമാനത്തിൽ തിരിച്ചയച്ച് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് ഇത്തരത്തിൽ ആളുകളെ തിരിച്ചയച്ചതെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി. ഒക്ടോബർ 22 നാണ് ഇന്ത്യാക്കാരെ വിമാനത്തിൽ തിരിച്ചയച്ചതെന്നാണ് യുഎസ് ഏജൻസി വെളിപ്പടുത്തിയത്.
ഇന്ത്യയടക്കം 145 രാജ്യങ്ങളിലേക്കായി 495 വിമാനങ്ങളിലായാണ് അനധികൃത കുടിയേറ്റക്കാരെ തിരികെ അയച്ചത്. കൊളംബിയ, ഇക്വഡോർ, പെറു, ഈജിപ്ത്, സെനഗൽ, ഇന്ത്യ, ചൈന, ഉസ്ബെകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയാണ് തിരിച്ചയച്ചത്. 160000 ആളുകളെയാണ് തിരികെ അയച്ചിട്ടുള്ളതെന്നും അനധികൃത കുടിയേറ്റക്കാർ മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇരയാവാതിരിക്കാൻ വേണ്ടി കൂടിയാണ് നടപടിയെന്നും അമേരിക്ക പറയുന്നു. 2024 ജൂൺ മുതൽ യുഎസ് അതിർത്തിയിലേക്ക് അനധികൃതമായി എത്തുന്നവരിൽ 55 ശതമാനം കുറവുണ്ടായിട്ടുണ്ട്