അന്തർദേശീയം
റഷ്യയിലെ ബെൽഗൊറോഡിൽ യുക്രൈന് ഷെല്ലാക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ ബെൽഗൊറോഡിൽ യുക്രൈന് ഷെല്ലാക്രമണം. അഞ്ചുപേർ കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്കേറ്റു. റഷ്യൻ മേഖലയിലെ ബെൽഗൊറോഡിലാണ് യുക്രൈന് ഷെല്ലാക്രമണം നടത്തിയത്. റാകിത്നോയിലെ ആക്രമണത്തിൽ മുന്ന് കുട്ടികൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. റീജിയണൽ ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദുരിതമനുഭവിക്കുന്ന എല്ലാവരെയും സഹായിക്കുമെന്നും ഗ്ലാഡ്കോവ് പറഞ്ഞു.
റഷ്യയുടെ കുർസ്ക് മേഖലയിൽ രണ്ടാഴ്ച മുൻപ് അപ്രതീക്ഷിത കരയാക്രമണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ യുക്രൈനിലെ കീവ് കേന്ദ്രീകരിച്ചും ആക്രമണം ശക്തമാണ്. അതിനിടെ നുഴഞ്ഞുകയറ്റ സാധ്യത മുൻനിർത്തി കുർസ്കിലേക്ക് കൂടുതൽ സൈനികരെ അയക്കുമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. വടക്കുകിഴക്കൻ യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുകയാണ്.