മാൾട്ടാ വാർത്തകൾ

കരാറായി, അജിയസ് ട്രേഡിംഗിന്റെ 200 വൈ-പ്ലേറ്റ് ക്യാബുകൾക്ക് പബ്ലിക് പ്ളേസിലെ പാർക്കിങ് തുടരാം

മാൾട്ടയിലെ ഏറ്റവും വലിയ വൈ-പ്ലേറ്റ് ഫ്ലീറ്റുകളിലൊന്നായ അജിയസ് ട്രേഡിംഗിന്റെ 200 ക്യാബുകൾക്ക് പബ്ലിക് പ്ളേസിലെ പാർക്കിങ് തുടരാം. പബ്ലിക് സർവീസ് ഗാരേജ് (പിഎസ്ജി) നിയമങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ കമ്പനിയുമായി ട്രാൻസ്പോർട്ട് മാൾട്ട ഒരു താൽക്കാലിക കരാറിൽ ഏർപ്പെട്ടതോടെയാണ് ഈ ഇളവ്. എല്ലാ കാറുകളും ഉൾക്കൊള്ളാൻ അജിയസ് ട്രേഡിംഗിന് ഒരു പിഎസ്ജി ഇല്ലെങ്കിലും, ബോൾട്ട്, ഉബർ, ഇകാബ്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ കമ്പനിക്ക് തുടർന്നും പ്രവർത്തിക്കാൻ ട്രാൻസ്പോർട്ട് മാൾട്ട ഈ കരാറിലൂടെ അനുവദിച്ചു.

അഞ്ചിൽ കൂടുതൽ കാറുകളുള്ള കാബ് ഫ്ലീറ്റുകൾക്ക് വാഹനങ്ങൾ സൂക്ഷിക്കാൻ രജിസ്റ്റർ ചെയ്ത പബ്ലിക് സർവീസ് ഗാരേജ് ഉണ്ടായിരിക്കണമെന്നാണ് ചട്ടങ്ങൾ പറയുന്നത്. അടുത്ത 2026 മാർച്ചോടെ പിഎസ്ജി തയ്യാറാക്കുമെന്ന് അജിയസ് ട്രേഡിംഗ് പറഞ്ഞു. അജിയസ് ട്രേഡിംഗിന് അവരുടെ എല്ലാ കാറുകൾക്കും ഒരു പി‌എസ്‌ജി നിർമ്മിക്കാൻ അടുത്ത വർഷം വരെ സമയമുണ്ട്, അല്ലെങ്കിൽ ഓപ്പറേറ്ററുടെ ലൈസൻസ് നഷ്ടപ്പെടും. കമ്പനി അംഗീകൃത സമയപരിധി പാലിക്കുമെന്ന് ഉറപ്പാക്കുന്ന ഒരു പദ്ധതി അവതരിപ്പിച്ചുകഴിഞ്ഞാൽ ഈ കരാർ ഔദ്യോഗികമായി അന്തിമമാക്കും.ഗാരേജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ പ്ലാനിംഗ് അതോറിറ്റി പെർമിറ്റ് നേടുന്നതിൽ കാലതാമസം നേരിട്ടതിനാൽ അജിയസ് ട്രേഡിംഗിന് പ്രവർത്തനം തുടരാൻ എന്റിറ്റി അനുവദിച്ചതായി ട്രാൻസ്പോർട്ട് മാൾട്ട വൃത്തങ്ങൾ പറഞ്ഞു.

ഗോസിറ്റാൻ ഡെവലപ്പർ മാർക്ക് അജിയസ്, ടാ ദിർജാനു എന്നറിയപ്പെടുന്നയാളാണ് അജിയസ് ട്രേഡിംഗ്. ഇവർ പബ്ലിക് സർവീസ് ഗാരേജായി രജിസ്റ്റർ ചെയ്ത സ്ഥലം യഥാർത്ഥത്തിൽ ഉപയോഗശൂന്യമായ ഒരു വ്യാവസായിക സ്ഥലമായിരുന്നു. ഇതേത്തുടർന്ന് കമ്പനിയുടെ കാറുകൾ ട്രാൻസ്‌പോർട്ട് മുട്ട പിടിച്ചെടുക്കുകയും ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തിരുന്നു.
സസ്പെൻഷനെത്തുടർന്ന് മെഗാ-ഫ്ലീറ്റ് ഡബ്ല്യുടി ഗ്ലോബലിനും മറ്റുള്ളവയ്ക്കും വീണ്ടും റോഡിലിറങ്ങാൻ അനുവദിച്ച കോടതി തീരുമാനങ്ങൾ ഇത്തവണ വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചതെന്ന് ട്രാൻസ്പോർട്ട് മാൾട്ട വൃത്തങ്ങൾ പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button