Uncategorized

യുക്രെയ്നിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ഓൺലെെൻ ക്ലാസുകൾ തുടങ്ങാനൊരുങ്ങി സർവകലാശാലകൾ

മാർച്ച് 14 ന് ഓൺലെെൻ ക്ലാസുകൾ തുടങ്ങുമെന്ന് ചില സർവകലാശാലകൾ അറിയിച്ചതായി വിദ്യാർത്ഥികൾ പറയുന്നു


കീവ്:റഷ്യ-യുക്രയ്ൻ സംഘർഷം നിലനിൽക്കെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഓൺലെെൻ ക്ലാസുകൾ നൽകാൻ തയ്യാറെടുക്കുകയാണ് യുക്രെയ്നിലെ  സർവകലാശാലകൾ. മാർച്ച് 14 ന് ഓൺലെെൻ ക്ലാസുകൾ തുടങ്ങുമെന്ന് ചില സർവകലാശാലകൾ അറിയിച്ചതായി വിദ്യാർത്ഥികൾ പറയുന്നു.
ഉസ്‌ഹോറോഡ് നാഷണൽ യൂണിവേഴ്‌സിറ്റി, വിന്നിറ്റ്സ്യ നാഷണൽ മെഡിക്കൽ സർവകലാശാല തുടങ്ങിയവയാണ് മാർച്ച് 14 മുതൽ ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. യുക്രെയ്നിലെ സാഹചര്യങ്ങൾ സാധാരണ നിലയിലായാലും വിദ്യാർത്ഥികളാരും തന്നെ പെട്ടെന്ന് മടങ്ങി വരാനുള്ള മാനസികാവസ്ഥയിലാവില്ല. വിദ്യാർത്ഥികളും ഓൺലെെൻ ക്ലാസുകൾ നടത്താനാണ് ആവശ്യപ്പെടുന്നത്. മാർച്ച് 14 മുതൽ വെർച്വൽ മോഡിൽ ക്ലാസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സർവകലാശാലകളിൽ നിന്ന് വിദ്യാർഥികൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ഒഡേസ നാഷണൽ മെഡിക്കൽ സർവകലാശാലയും ഓൺലെെൻ പഠനം മാർച്ച് 15 ന് ആരംഭിക്കുമെന്ന് അറിയിപ്പ് നൽകിയതായും വിദ്യാർത്ഥികൾ പറയുന്നു. പഠനം പൂർത്തിയാക്കാൻ രണ്ട് മാസം ബാക്കിനിൽക്കെയാണ് അവസാന വർഷ വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. മെയ് അവസാനത്തോടെ നടക്കേണ്ട പരീക്ഷയും ഓൺ ലെെനായി നടത്താനാണ് സൂചന.
അതേസമയം യുക്രെയ്നിലെ പ്രശ്ന പരിഹാരം എത്ര നാൾ നീളുമെന്ന് അറിയില്ല. അതുകൊണ്ട് തന്നെ തിരിച്ചെത്തുന്ന വിദ്യാർഥികളെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ ഉൾക്കൊള്ളിക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button