മാൾട്ടാ വാർത്തകൾ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട; യുകെ പൗരൻ അറസ്റ്റിൽ

മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ 40 കിലോഗ്രാം കഞ്ചാവ് പിടികൂടി . യുകെ പൗരൻ അറസ്റ്റിൽ. മെയ് 19 ന് ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ എത്തിയ യുകെ പൗരനായ റിച്ചാർഡ് ബാക്‌സ്റ്ററിനെയാണ് (40) കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ലഗേജ് സ്‌കാനിംഗിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള മയക്കുമരുന്ന് കണ്ടെത്തിയത് .
ചൊവ്വാഴ്ച ബാക്‌സ്റ്ററിനെ കോടതിയിൽ ഹാജരാക്കി. കോടതി ബാക്‌സ്റ്ററിനെ കസ്റ്റഡിയിൽ വിട്ടു.