അന്തർദേശീയം

കാജികി ചുഴലികൊടുങ്കാറ്റ് വിയറ്റ്നാമിൽ അരലക്ഷം താമസക്കാരെ ഒ​ഴിപ്പിക്കുന്നു

ഹാനോയ് : ദക്ഷിണ ചൈന കടലിൽ രൂപംകൊണ്ട കാജികി ചുഴലികൊടുങ്കാറ്റിനെ തുടർന്ന് വിയറ്റ്നാമി​െൻറ തീരപ്ര​ദേശങ്ങൾ ഭീതിയിലാണ്. മണിക്കൂറിൽ നൂറ്റിഅറുപത്തിയാറ് കി.മീ വേഗം കൈവരിക്കുന്ന ചുഴലികൊടുങ്കാറ്റാണ് തീരത്തേക്കെത്തുന്നതെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു.ഇതേ തുടർന്ന് തീര​ദേശവാസികളും പ്രദേശവാസികളുമായ അരലക്ഷമാളുകളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് സർക്കാർ. ഇതിനായി പതിനേഴായിരത്തോളം സൈനികരെയും ലക്ഷക്കണക്കിന് അർധ സൈനിക വിഭാഗത്തെയും നിയോഗിച്ചിരിക്കുകയാണ്.

കനത്തമഴയിലും​ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും മൂലം ജനജീവിതംതന്നെ ദുസ്സഹമായിരിക്കുകയാണ്. കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് താ​ൻഹോ, ക്വാൻബിഹ് എന്നീ വിമാനത്താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശം പ​ൂർണമായും അടച്ചു.വിയറ്റ്നാം എയർലൈൻസിന്റെ വിയറ്റ് എയർ നിരവധി ​ൈഫ്ലറ്റുകൾ റദ്ദാക്കി. കടലിൽ പോയിട്ടുള്ള കപ്പലുക​ളും മൽസ്യബന്ധന ബോട്ടുക​ളും അടിയന്തരമായി തിരിച്ചെത്താനുള്ള നിർദേശവും നൽകി. കടൽക്ഷോഭം, കൊടുങ്കാറ്റ്, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന തീരപ്രദേശമാണ് വിയറ്റ്നാമിലേത്. കഴിഞ്ഞ ഏഴുമാസത്തിനിടയിൽ നൂറോളമാളുകൾക്ക് ജീവൻ നഷ്ടമായിട്ടുള്ളയായി കാർഷിക മന്ത്രാലയം അറിയിക്കുന്നു.

അവസാനമെത്തിയ യാഗി ചുഴലിക്കാറ്റ് മുന്നോറോളം ജീവനുകളാണ് അപഹരിച്ചത്. പതിവിലും ഭീതിയിലാണ് പ്ര​ദേശവാസികൾ. വിൻ നഗരത്തിലെ ഒരു ഇൻഡോർ സ്റ്റേഡിയത്തിലാണ് ജനങ്ങൾക്ക് താമസമൊരുക്കിയിരിക്കുന്നതെന്ന് ഉപപ്രധാന മന്ത്രി ട്രാൻ ഹോങ് ഹ വാർത്ത ഏജൻസിയോട് പറഞ്ഞു. കാജികി ചുഴലികൊടുങ്കാറ്റ് ചൈനയുടെ തെക്കൻ തീ​രപ്രദേശമായ ഹൈനാനിലൂടെ കടന്ന് വിയറ്റാനാമിലേക്കെത്തും. ഞായറാഴ്ച ഹൈനാനിൽനിന്ന് ഇരുപതിനായിരത്തോളം താമസക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഒറ്റപ്പെട്ട കനത്തമഴ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button