കേരളം

ചാലക്കുടിയിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

തൃശൂർ : നിർത്തിയിട്ടിരിക്കുകയായിരുന്ന ലോറിയുടെ പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കൊരട്ടി അറ്റപ്പാടം മനയ്ക്കാകുടി തോമസിൻ്റെ മകൻ ഗോഡ്സൻ(18), അന്നനാട് പുത്തൻകണ്ടത്തിൽ റോയ് മകൻ ഇമ്മാനുവൽ(18)എന്നിവരാണ് മരിച്ചത്.

ചാലക്കുടി- മുരിങ്ങൂർ അടിപ്പാതക്ക് മുകളിൽ രാത്രി 8.45 ഓടെയായിരുന്നു അപകടം. സുഹൃത്തിൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ചാലക്കുടിയിൽ സിനിമ കാണാനായി വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button