കേരളം
പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്‍മാര്‍ക്ക് പരിക്കേറ്റു

കല്‍പ്പറ്റ : വയനാട്ടില്‍ പുല്‍പ്പളളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രണ്ട് പാപ്പാന്‍മാര്‍ക്ക് പരിക്കേറ്റു. പുല്‍പ്പളളിയിലാണ് സംഭവം. പാപ്പാന്‍മാരായ ഉണ്ണി, രാഹുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ തളച്ചു.
ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കൊല്ലത്തുനിന്ന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെയാണ് ആന ഇടഞ്ഞത്. ആന പാപ്പാനെ കുടഞ്ഞെറിയുന്നതിന്റെയും ആളുകള്‍ ചിതറിയോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആശുപത്രിയില്‍ പ്രവേശിച്ച പാപ്പാന്‍മാരില്‍ ഒരാളെ തിരികെ കൊണ്ടുവന്നാണ് ആനയെ പൂര്‍ണമായും തളച്ചത്. പാപ്പാന്‍മാരില്‍ ഒരാളുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്.



