കേരളം
ഉത്സവത്തിനിടെ ആനയിടഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം

കോഴിക്കോട് : കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം.
സമീപത്തു നിന്ന ആനകൾ പരസ്പരം കുത്തി വിരണ്ട് ഓടുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്കേറ്റെന്ന് പോലീസ് പറഞ്ഞു.