Uncategorized
കണ്ണൂരില്‍ രാത്രിയില്‍ വാഹനം ഇടിച്ച് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ രണ്ടുപേരും മരിച്ചു

കണ്ണൂര്‍ : മാതമംഗലത്ത് വാഹനം ഇടിച്ച് പരിക്കേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ രണ്ടുപേര്‍ മരിച്ചു. എരമം സ്വദേശികളായ വിജയന്‍, രതീഷ് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വാഹനം ഇടിച്ച് പരിക്കേറ്റ നിലയില്‍ ഇരുവരെയും നാട്ടുകാര്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സമീപത്തുനിന്ന് കണ്ടെത്തിയ ശ്രീതള്‍ ചികിത്സയിലാണ്. രണ്ടുപേര്‍ റോഡില്‍ വീണ് കിടക്കുന്നത് കണ്ട് ബൈക്ക് വെട്ടിച്ചപ്പോള്‍ അപകടം ഉണ്ടായി എന്നാണ് ശ്രീതള്‍ പറയുന്നത്. അപകടം എങ്ങനെയാണ് സംഭവിച്ചത് എന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.