ദേശീയം
പഞ്ചാബിൽ ഓക്സിജൻ സിലിണ്ടർ പ്ലാന്റിൽ പൊട്ടിത്തെറി; രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്

മൊഹാലി : പഞ്ചാബിൽ ഓക്സിജൻ സിലിണ്ടർ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു, മൂന്നു പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ മൊഹാലി ജില്ലയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫേസ് 9 ലെ ഓക്സിജൻ സിലിണ്ടർ പ്ലാന്റിലാണ് അപകടമുണ്ടായത്.
അപകടത്തിന് പിന്നാലെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തേക്കെത്തി. സംഭവ സ്ഥലം പരിശോധിച്ച് വരുകയാണ്. പരുക്കേറ്റ മൂന്നു പേരെ മൊഹാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല, കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.