തുടർച്ചയായി നീന്തിയത് 140 കിലോമീറ്റർ, മാൾട്ടീസ് നീന്തൽ താരം നീല്‍ അജിയസിന് പുതിയ ലോകറെക്കോഡ്
ദീര്‍ഘദൂര നീന്തല്‍ താരം നീല്‍ അജിയസ് പുതിയ ലോകറെക്കോഡ് ഇട്ടു. മാള്‍ട്ട, ഗോസോ, കോമിനോ എന്നിവിടങ്ങളില്‍ 140 കിലോമീറ്റര്‍ നോണ്‍സ്റ്റോപ്പ് നീന്തല്‍ പൂര്‍ത്തിയാക്കിയാണ് അജിയസ് തന്റെ തന്നെ ലോക റെക്കോര്‍ഡ് തിരുത്തിയെഴുതിയത്. തിങ്കളാഴ്ച രാത്രി 9.40 ന് Gവar Lapsi ല്‍ വെച്ചാണ് അജിയസ് മൂന്നുദിവസമായുള്ള തന്റെ നീന്തല്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. 2021ല്‍ നേടിയ 125.7 കിലോമീറ്റര്‍ എന്ന തന്റെ ലോക റെക്കോര്‍ഡ് ദൂരത്തെയാണ് 52 മണിക്കൂര്‍ നീന്തി 38കാരനായ അജിയസ് തിരുത്തിയത്.
ശനിയാഴ്ച രാവിലെ 9 മണിക്ക് ശേഷം മെല്ലികയുടെ ഗഡിറ ബേയില്‍ തന്റെ ശ്രമം ആരംഭിച്ച അജിയസ് തിങ്കളാഴ്ച രാവിലെ 7.45 ഓടെ അദ്ദേഹം ആസൂത്രണം ചെയ്ത നീന്തലിന്റെ 75% പൂര്‍ത്തിയാക്കിയിരുന്നു . കഴിഞ്ഞ വര്‍ഷം സ്‌പെയിനില്‍ സമാനമായ നീന്തല്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായ ശേഷം ആ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അജിയസിന്റെ ആദ്യ ശ്രമമായിരുന്നു ഇത്.ബെല്‍ജിയന്‍ അള്‍ട്രാ അത്‌ലറ്റ് മത്തിയു ബോണ്‍ കഴിഞ്ഞ വര്‍ഷം 60 മണിക്കൂറും 55 മിനിറ്റും കൊണ്ട് 131 കിലോമീറ്റര്‍ ഗ്രീസിന് ചുറ്റും നീന്തിയെങ്കിലും അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.