കേരളം

മഴകുഴി എടുക്കുന്നതിനിടെ കിട്ടിയ കുടം തുറന്നപ്പോൾ സ്വർണമടങ്ങിയ നിധി കുംഭം

കണ്ണൂർ: കണ്ണൂരിൽ നിധിയെന്ന് കരുതുന്ന വസ്തുക്കൾ കണ്ടെത്തി. ചെങ്ങളായിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഇവ ലഭിച്ചത്. മഴക്കുഴി എടുക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത്. ഇവ പൊലീസ് കോടതിയിൽ ഹാജരാക്കി. 17 മുത്തുമണികള്‍, 13 സ്വർണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കുടത്തിനുള്ളിൽ കണ്ടെത്തിയത്.

ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നു നോക്കിയിരുന്നില്ല. പിന്നീട് ഉച്ചയോടെയാണ് തുറന്നു നോക്കുന്നത്. ഉടനെ പഞ്ചായത്ത് പ്രസിഡന്‍റിനെ കാര്യം അറിയിച്ചു.വെള്ളി നാണയങ്ങളിലൊന്നും വർഷം രേഖപ്പെടുത്തിയിട്ടില്ല. പുരാവസ്തു വകുപ്പ് കാലപ്പഴക്കമടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.

ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി സർക്കാർ‌ എൽ.പി സ്കൂളിന്റെ അടുത്തുള്ള സ്വകാര്യ ഭൂമിയിൽ പണിയെടുക്കവെയാണ് ഇവ ലഭിക്കുന്നത്. 16 തൊഴിലാളികളാണ് ആ സമയം മഴക്കുഴി നിർമാണത്തിൽ ഉണ്ടായിരുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിലും ഒളിച്ചുവച്ച രീതിയിലും എന്ത് കണ്ടെത്തിയാലും പൊലീസിനെ അറിയിക്കണമെന്ന നിർദേശത്തെത്തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button