മാൾട്ടാ വാർത്തകൾ

വൈറ്റ് ടാക്സി സ്റ്റാൻഡുകളുടെ പരിസരത്തുനിന്നും ട്രിപ്പ് സ്വീകരിക്കാനാകില്ല, വൈ-പ്ളേറ്റ് ടാക്സികൾക്ക് ട്രാൻസ്‌പോർട്ട് മാൾട്ടയുടെ നിയന്ത്രണം

ടാക്‌സി സര്‍വീസുകളുടെ മാപ്പില്‍ ജിപിഎസ് സഹായമുള്ള ജിയോ ഫെന്‍സിങ് ഉള്‍പ്പെടുത്താനായി ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ടയുടെ നിര്‍ദേശം. ബോള്‍ട്ട്, ഇ കാബ്സ് , യൂബര്‍ എന്നിവ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളോടാണ് ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ട ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്‌ലോറിയാനയിലെ ഫെനിഷ്യ ഹോട്ടലിന് പുറത്തുള്ള
റോഡില്‍ ക്യാബുകള്‍ റൈഡുകള്‍ സ്വീകരിക്കുന്നത് തടയുന്നതിനുള്ള നീക്കമാണ് നിലവിലേത് . ഫിനീഷ്യക്ക് പുറത്ത് ടാക്‌സി സ്റ്റാന്‍ഡുള്ളവൈറ്റ് ടാക്‌സികളെ സഹായിക്കാനാണ് ഈ നീക്കമെങ്കിലും ഈ നടപടി രാജ്യവ്യാപകമായി നടപ്പാക്കുമെന്നാണ് ടൈംസ് ഓഫ് മാള്‍ട്ട റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെള്ള ടാക്‌സികള്‍ക്ക് പെര്‍മിറ്റുള്ള സ്റ്റാന്‍ഡില്‍ നിന്ന് ജിയോഫെന്‍സ്ഡ് ഏരിയയുടെ അതിര്‍ത്തികള്‍ കുറഞ്ഞത് 250 മീറ്റര്‍ അകലെ നിന്നേ ഇനി ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്ക് ട്രിപ്പ് എടുക്കാനാകൂ. ഫീനിഷ്യയ്ക്ക് പുറത്ത് ഒരു ക്യാബ് യാത്രക്കാരനെ ഇറക്കിയാല്‍, മറ്റൊരു യാത്രക്കാരന്‍ ഒരു മീറ്ററില്‍ താഴെയുള്ള ഇടത്തുനിന്നും റൈഡ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍പ്പോലും, റൈഡ് സ്വീകരിക്കുന്നതിന് മുമ്പ് ക്യാബ് സ്ഥലം വിടേണ്ടി വരും. ഈ നിബന്ധന ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കുന്നവര്‍ക്കും സര്‍വീസ് ദാതാക്കള്‍ക്കും ഒരേപോലെ തിരിച്ചടിയാകും. ഈ നിബന്ധന മാള്‍ട്ട ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, വല്ലെറ്റ ക്രൂയിസ് ടെര്‍മിനല്‍, സിറ്റി ഗേറ്റ്, ഇര്‍കെവ ഫെറി ടെര്‍മിനല്‍ എന്നിവിടങ്ങളിലെ വൈറ്റ് ടാക്‌സി സ്റ്റാന്‍ഡിന്റെ 250 മീറ്ററിനുള്ളിലേക്കും നടപ്പിലാക്കാനാണ് നീക്കം.ബിര്‍ഗു വാട്ടര്‍ഫ്രണ്ട്, ടാ ഖാലി ഫുട്‌ബോള്‍ സ്റ്റേഡിയം, സ്ലീമ ഫെറികള്‍, സെന്റ് ജൂലിയന്‍സിലെ സെന്റ് ജോര്‍ജ്ജ്  ബേ, പോപേയ് വില്ലേജ്, ഗോസോയിലെ എക്സ്ലെന്‍ഡി എന്നിവ സ്റ്റാന്‍ഡിന്റെ 100 മീറ്ററിനുള്ളില്‍ ക്യാബുകള്‍ക്ക് റൈഡ് സ്വീകരിക്കാന്‍ കഴിയാത്ത പ്രദേശങ്ങളായും മാറും.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button