മാൾട്ടാ വാർത്തകൾ
ബിർകിർകരയിൽ കാർ ബൈക്കിലിടിച്ച് നേപ്പാൾ സ്വദേശി മരിച്ചു

ബിർകിർകരയിലുണ്ടായ വാഹനാപകടത്തിൽ നേപ്പാൾ സ്വദേശി മരിച്ചു. ഇന്ന് പുലർച്ചെ 5.20 ഓടെയാണ് 42 വയസ്സുള്ള നേപ്പാൾ സ്വദേശി ട്രിക്ക് സാൽവു സൈലയിൽ വാഹനാപകടത്തിൽ മരിച്ചത്. മസെരാട്ടി ലെവാന്റെ കാർ നേപ്പാൾ സ്വദേശി സഞ്ചരിച്ച മോട്ടോർ സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ട കാർ പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. കാർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവസ്ഥലത്തെത്തിയ മെഡിക്കൽ സംഘം നേപ്പാൾ സ്വദേശി തൽക്ഷണം മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. കാറിലെ യാത്രക്കാരിലൊരാളായ മോസ്റ്റയിൽ നിന്നുള്ള 18 വയസ്സുള്ള പെൺകുട്ടിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ ചികിത്സയ്ക്കായി മേറ്റർ ഡീ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മസെരാട്ടിയുടെ ഡ്രൈവറെയും മറ്റ് യാത്രക്കാരനെയും പോലീസ് ഇപ്പോഴും തിരയുകയാണ്.